പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു: കെ സുരേന്ദ്രന്‍

ശ്രീനു എസ്| Last Modified ഞായര്‍, 2 മെയ് 2021 (17:41 IST)
ജനവിധി മാനിക്കുന്നുവെന്നും തെരഞ്ഞെടുപ്പില്‍ വിജയം നേടിയ പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. പരാജയം അംഗീകരിക്കുന്നുവെന്നും പ്രതീക്ഷിച്ച മണ്ഡലങ്ങളില്‍ വിജയിക്കാന്‍ ആയില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയ പ്രതീക്ഷ ഉണ്ടായ മണ്ഡലങ്ങളില്‍ ധ്രുവീകരണം ഉണ്ടായി. പരാജയത്തെക്കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് ശക്തമായി മുന്നോട്ട് പോകും. അഴിമതിക്കെതിരെ ശക്തമായി പോരാടി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :