അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ്; 1946 പേര്‍ക്ക് രോഗമുക്തി
- സംസ്ഥാനത്ത് ഇന്ന് 2389 പേർക്ക് കൊവിഡ്, ആകെ മരണസംഖ്യ 4600 കടന്നു
- മാസ്റ്റർ സംവിധായകൻ ലോകേഷ് കനകരാജിന് കൊവിഡ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- കൊവിഡ് വ്യാപനം: ദക്ഷിണ കന്നഡയില്‍ 144 പ്രഖ്യാപിച്ചു
- രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 78.56 ശതമാനവും ആറുസംസ്ഥാനങ്ങളില്‍: കേന്ദ്ര ആരോഗ്യമന്ത്രാലയം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
സംസ്ഥാനത്ത് 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 5, തിരുവനന്തപുരം, പത്തനംതിട്ട 2 വീതം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,32,355 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,28,494 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3861 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 498 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 353 ഹോട്ട് സ്പോട്ടുകളാണുള്ളത്.