സെൻസെക്‌സിൽ ഇന്ന് നഷ്ടം 562 പോയിന്റ്, നിഫ്‌റ്റി 14,720ൽ ക്ലോസ് ചെയ്‌തു

അഭിറാം മനോഹർ| Last Modified ബുധന്‍, 17 മാര്‍ച്ച് 2021 (16:16 IST)
തുടർച്ചയായ നാലാം ദിവസവും ഓഹരിസൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. നിഫ്റ്റി റിയാൽറ്റി, മെറ്റൽ, പൊതുമേഖ ബാങ്ക് സൂചികകൾ മൂന്നുശതമാനത്തോളം താഴെപ്പോയി. സ്വകാര്യ ബാങ്ക്,ഓട്ടോ സൂചികകൾ രണ്ടുശതമാനം നഷ്ടത്തിലായി.

സെൻസെക്‌സ് 562.34 പോയന്റ് നഷ്ടത്തിൽ 49,801.62ലും നിഫ്റ്റി 189.20 പോയന്റ് താഴ്ന്ന് 14,721.30ലുമാണ് ക്ലോസ് ചെയ്തത്. കൂടുന്ന കൊവിഡ് കേസുകളും വരാനിരിക്കുന്ന യുഎസ് ഫെഡ് റിസർവ് മോണിറ്ററി പോളിസിയും കരുതലെടുക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്.

ഒഎൻജിസി, ബിപിസിഎൽ, ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്‌സ്, ഗെയിൽ, സൺ ഫാർമ, എസ്ബിഐ, ടാറ്റ സ്റ്റീൽ, സിപ്ല, ബജാജ് ഓട്ടോ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. എച്ച്ഡിഎഫ്‌സി, ടിസിഎസ്,ഐടിസി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ ലാഭത്തിൽ ക്ലോസ് ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :