അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 58 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- കെഎസ്ആര്‍ടിസിയില്‍ ദീര്‍ഘാവധി കഴിഞ്ഞ് പുനഃപ്രവേശനത്തിന് ചീഫ് ഓഫീസിന്റെ അനുമതി വേണം
- ഒരു മണിക്കൂറിൽ 4 കിലോ ഭക്ഷണം കഴിക്കാമോ? നിങ്ങൾക്കൊരു റോയൽ എൻഫീൽഡ് ബുള്ളറ്റ് സമ്മാനം, ഓഫറുമായി ഹോട്ടൽ
- സംസ്ഥാനത്ത് 6815 പേർക്ക് കൊവിഡ്, 18 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 11നും മുകളിൽ
- സംസ്ഥാനത്ത് ഒന്‍പതുപേര്‍ക്ക് അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു
യുകെയില്‍ നിന്നുവന്ന രണ്ടുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 65 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,09,118 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,97,656 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,462 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1460 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 405 ഹോട്ട് സ്പോട്ടുകളാണുള്ളത്.