അഭിറാം മനോഹർ|
Last Modified ബുധന്‍, 20 ജനുവരി 2021 (18:09 IST)
കൊവിഡ് കാലത്ത് നഷ്ടത്തിലായ വിപണി തിരികെ പിടിക്കാൻ പുത്തൻ തന്ത്രവുമായി പൂനെയിലെ ഒരു ഹോട്ടൽ. പൂനെയിലെ വഡഗോവ ഭാഗത്തുള്ള ശിവ്‌രാജ് ഹോട്ടലാണ് ഈ മോഹിപ്പിക്കുന്ന ഓഫർ മുന്നോട്ട് വെച്ചിരിക്കുന്നത്. 2500 രൂപ വരുന്ന താലി ഒരു മണിക്കൂർ സമയത്തിനുള്ളിൽ തീർക്കുന്നവർക്ക് 1.65 ലക്ഷത്തിന്റെ ബുള്ളറ്റാണ്
ഹോട്ടൽ ഓഫർ ചെയ്‌തിരിക്കുന്നത്.
കൊവിഡ് കാലത്ത് കച്ചവടം കുറഞ്ഞതിനെ തുടർന്നാണ് പുതിയ ഐഡിയ പരീക്ഷിച്ചതെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നു. ചിക്കൻ,മട്ടൺ,ഫിഷ് ഉൾപ്പടെ 2,500 രൂപ വരുന്ന 4 കിലോ ഭക്ഷണം ഒരു മണിക്കൂറിനുള്ളിൽ തീർക്കുന്നവർക്കാണ് സമ്മാനം. ബുള്ളറ്റ് താലി മത്സരത്തിന് വലിയ ജനപങ്കാളിത്തമാണ് ലഭിക്കുന്നതെന്ന് ഹോട്ടൽ ഉടമ പറഞ്ഞു.
അതേസമയം ഒരു വിജയിയും ഈ മത്സരത്തിൽ ഉണ്ടായെന്ന് ഹോട്ടൽ അധികൃതർ പറയുന്നു. സോളാപൂർ ജില്ലയിലെ സോംനാഥ് പവാർ എന്നയാളാണ് പുതിയ ബ്രാൻഡഡ് ബുള്ളറ്റ് മത്സരത്തിൽ സ്വന്തമാക്കിയത്. ഇതാദ്യമായല്ല ശിവ്‌രാജ് ഹോട്ടൽ ഇത്തരത്തിൽ പുതുമയുള്ള മത്സരങ്ങളുമായി വിപണിയിലെത്തുന്നത്.4 പേർ ചേർന്ന് 8 കിലോ ഭക്ഷണം ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കുന്ന കോണ്ടെസ്റ്റും ഇതിന് മുൻപ് ഹോട്ടൽ സംഘടിപ്പിച്ചിരുന്നു.