സംസ്ഥാനത്ത് ഒന്‍പതുപേര്‍ക്ക് അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഒന്‍പതുപേര്‍ക്ക് അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു. ഒന്‍പതുപേരും യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയവരാണ്. ഇവര്‍ ചികിത്സയില്‍ തുടരുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ നല്ലരീതിയിലാണ് നടക്കുന്നതെന്നും ഇതുവരെ പാര്‍ശ്വ ഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 8548 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചു. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്‌സിനേഷന്‍ നടന്നത്.