ശ്രീനു എസ്|
Last Modified ബുധന്‍, 9 ഡിസംബര്‍ 2020 (20:12 IST)
സംസ്ഥാനത്ത് ഇന്ന് 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, പാലക്കാട് 7, എറണാകുളം 6, പത്തനംതിട്ട 5, വയനാട് 4, തിരുവനന്തപുരം, തൃശൂര്‍ 3 വീതം, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 52,655 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 67,55,630 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.