രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ 72 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍

ശ്രീനു എസ്| Last Modified ശനി, 10 ഏപ്രില്‍ 2021 (16:07 IST)
രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ 72 ശതമാനവും അഞ്ചു സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, ഉത്തര്‍ പ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ സജീവ കേസുകള്‍. അതേസമയം കൊവിഡ് പകര്‍ച്ച വ്യാധി പൊട്ടിപ്പുറപ്പെട്ട ശേഷം ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് ഇന്നത്തേതാണ്. 1,45,384 പേര്‍ക്കാണ് ഇന്നത്തെ കൊവിഡ് കണക്ക്.

അതേസമയം രാജ്യത്തെ സജീവ കൊവിഡ് കേസുകളില്‍ 51.23 ശതമാനവും ഉള്ളത് മഹാരാഷ്ട്രയിലാണ്. പത്തുലക്ഷത്തോളം കൊവിഡ് കേസുകളാണ് രാജ്യത്ത് സജീവമായുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :