1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Speaker p sreeramakrishnan tests positive for covid

സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കൊവിഡ്

Speaker
സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് നിലവില്‍ അദ്ദേഹം. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 
കഴിഞ്ഞ ദിവസം കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഡോളര്‍ കടത്തുകേസില്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. അഞ്ചുമണിക്കൂറിലേറെ ചേദ്യം ചെയ്യല്‍ നീണ്ടതായാണ് വിവരം.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 6194 പേർക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിലേക്ക് ഉയർന്നു