തിരുവനന്തപുരത്ത് 377 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 361 പേര്‍ക്കു രോഗമുക്തി

ശ്രീനു എസ്| Last Modified ശനി, 16 ജനുവരി 2021 (20:31 IST)
തിരുവനന്തപുരത്ത് ഇന്ന് 377 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 361 പേര്‍ രോഗമുക്തരായി. നിലവില്‍ 3,544 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 278 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ അഞ്ചു പേര്‍ ആരോഗ്യപ്രവര്‍ത്തകയാണ്.

രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,356 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 20,502 പേര്‍ വീടുകളിലും 76 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,138 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :