കുപ്പിവെള്ളത്തിന്റെ ഉല്പാദനം ആവശ്യമേറുന്നതനുസരിച്ച് ഉല്‍പാദിപ്പിക്കും: മുഖ്യമന്ത്രി

ശ്രീനു എസ്| Last Modified ശനി, 16 ജനുവരി 2021 (18:42 IST)
സര്‍ക്കാര്‍ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്‍മയുള്ള കുപ്പിവെള്ളത്തിന് കേരളത്തില്‍ ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച് ഉത്പാദനവും വിതരണവും വര്‍ധിപ്പിക്കാന്‍ ആലോചിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അരുവിക്കര സര്‍ക്കാര്‍ കുപ്പിവെള്ള പ്ലാന്റിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കുടിവെള്ള മേഖലയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. എല്ലാ വീടുകളിലും പൈപ്പ് ലൈനിലൂടെ കുടിവെള്ളം എത്തിക്കുന്നതിന് ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരുവിക്കര പ്ലാന്റില്‍ മൂന്ന് ഉത്പാദന ലൈനുകളാണുള്ളത്. ഒരെണ്ണം 20 ലിറ്ററിന്റെ കുപ്പിവെള്ളം നിര്‍മിക്കാനും മറ്റു രണ്ടെണ്ണം ഒന്ന്, രണ്ട്, അര ലിറ്റര്‍ കുപ്പിവെള്ളം നിര്‍മിക്കാനും കഴിയുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :