അനുബന്ധ വാര്‍ത്തകള്‍
- കൊറോണയെ കൊല്ലാൻ തിളച്ച വെള്ളം മതി !
- വെള്ളയമ്പലത്തെ സംസ്ഥാന പൊലീസ് ആസ്ഥാനം രണ്ടുദിവത്തേക്ക് അടച്ചു
- തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
- കോവിഡ് നിയമ ലംഘനം: 65 പേർക്കെതിരെ കേസ്
- ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ബാലഭാസ്കറിന് ബോധം ഉണ്ടായിരുന്നു; കാര്‍ ഓടിച്ചത് ആരാണെന്നും പറഞ്ഞിരുന്നതായി ഡോക്ടര്‍
കൊവിഡ്: സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി കോയാമു (82), പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി കോരന് (80), സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്സി (80), തൊടുപുഴയിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ അജിതന് (55), വാണിയംകുളം സ്വദേശി സിന്ധു (34) എന്നിവരാണ് മരിച്ചത്.
കാന്‍സര്‍ രോഗിയായ സിന്ധു പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. അതേസാമയം കൊവിഡ് ബാധിച്ച് മരിച്ച പൊലീസ് ഉദ്യോഗസ്ഥന് അജിതന്റെ മൃതദേഹം സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് ബാധിച്ച് മരിക്കുന്നത്.