തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ശനി, 1 ഓഗസ്റ്റ് 2020 (15:34 IST)
ചെങ്കല്‍ ഗ്രാമ പഞ്ചായത്തിലെ ഉദിയന്‍കുളങ്ങര വാര്‍ഡിനെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. കണ്ടെയിന്‍മെന്റ് സോണില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം പനവൂര്‍ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള പനവൂര്‍, വാഴോട്, ആട്ടുകാല്‍, കോതകുളങ്ങര, തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലുള്ള ഉള്ളൂര്‍, ഞാണ്ടൂര്‍കോണം, പൗഡിക്കോണം, ചെറു വയ്ക്കല്‍ എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :