കര്‍ണാടകയില്‍ പുതിയതായി സ്ഥിരീകരിച്ചത് 368 കൊവിഡ് കേസുകള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (09:33 IST)
കര്‍ണാടകയില്‍ പുതിയതായി സ്ഥിരീകരിച്ചത് 368 കൊവിഡ് കേസുകള്‍. ഇതോടെ സംസ്ഥാനത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 3434 ആയി. ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം 500 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയിട്ടുണ്ട്.

ബെംഗളൂരില്‍ മാത്രം കഴിഞ്ഞ ദിവസം 220 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 40236 ആയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :