സുബിന്‍ ജോഷി|
Last Modified തിങ്കള്‍, 4 മെയ് 2020 (11:31 IST)
ലോക്ക് ഡൗൺ കാലം ക്ഷമയോടെയും, ഉൽപ്പാദനക്ഷമതയോടെയും, താൻ എങ്ങനെയാണ് കഴിയുന്നതെന്ന് സംവാദിച്ച്, ഉലകനായകൻ കമലഹാസൻ. “ഹൺഡ്രഡ് അവേഴ്‌സ് ഹൺഡ്രഡ് സ്റ്റാർസ്” എന്ന ചാറ്റ് ഷോയിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്ക്ഡൗൺ കാലം സഹനം കൊണ്ട് നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ഈ വലിയ പാഠം എന്നെ പഠിപ്പിച്ചത് എൻറെ
മാതാപിതാക്കളും കുടുംബവുമാണ്. കോവിഡ് കാലഘട്ടത്തിൽ മാത്രമല്ല, എല്ലായ്‌പ്പോഴും വീഴ്ചയുടെ പങ്ക്
ഞാൻ ഏറ്റെടുത്തു. ഒടിവുകളും പരിക്കുകളും ഉണ്ടാകുമ്പോഴും ആശുപത്രിക്കിടക്കയിൽ കിടക്കേണ്ടി വന്നപ്പോഴും, അതിൽ നിന്നെല്ലാം
ഞാൻ എല്ലായ്പ്പോഴും മടങ്ങിവന്നിട്ടുണ്ട്. തിരിച്ചു വന്ന് സ്വന്തം കാലിൽ കുതിക്കുകയാണ് വീണ്ടും ചെയ്തത്.
കോവിഡ് വ്യാപനം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളി എന്നാണ് കമൽ വിശേഷിപ്പിച്ചത്. അതേക്കുറിച്ച് വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ഞാൻ രണ്ടാം ലോക മഹായുദ്ധത്തെ റഫറൻസ് പോയിന്റായി ഉപയോഗിക്കുന്നു, കാരണം അത് ഞങ്ങളുടെ
തലമുറയിലുള്ളവർക്ക് ഏറ്റവുമടുത്ത് അറിയുന്നതാണ്.
ആയിരക്കണക്കിന് വർഷങ്ങളായി ലോകത്ത് പ്ലേഗ് ഉണ്ടായിരുന്നു. പ്ലേഗ് യൂറോപ്പിലുടനീളം വ്യാപിച്ചപ്പോഴാണ്, നാഗരിക കടമ എന്നൊരു കാര്യമുണ്ടെന്നും അതുകൊണ്ട് നമ്മൾക്ക് സ്വാർത്ഥനാകാൻ കഴിയില്ലെന്നും അറിഞ്ഞപ്പോഴാണ് അവർക്ക് ജ്ഞാനം വന്നത്. യൂറോപ്പ് അതിന്റെ വാസ്തുവിദ്യയും വിവേകവും കൊണ്ട് കൂടുതൽ മനോഹരമായിത്തീർന്നു. കാരണം വാസ്തുവിദ്യയെന്നത് രാജാക്കന്മാരുടെ കൊട്ടാരങ്ങൾ ഉള്ളത് കൊണ്ട് മാത്രമല്ല, മികച്ച ലൈബ്രറികളും സാനിറ്റോറിയങ്ങളുമാണ് യൂറോപ്പിനെ മനോഹരമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.