അമേരിക്കയില്‍ അനുമതി ലഭിച്ച കൊവിഡ് വാക്‌സിനുകളുടെ എണ്ണം മൂന്നായി

ശ്രീനു എസ്| Last Modified ഞായര്‍, 28 ഫെബ്രുവരി 2021 (14:48 IST)
ഒറ്റത്തവണ കുത്തിവയ്പ്പിലൂടെ കൂടുതല്‍ പ്രതിരോധ ശേഷി നല്‍കുന്ന ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍സിന്റെ വാക്സിന് അമേരിക്കയില്‍ അനുമതി. അടിയന്തര ഘട്ടത്തിലെ ഉപയോഗത്തിനാണ് അനുമതി. അനുമതി നല്‍കുന്ന മൂന്നാമത്തെ വാക്സിനാണ് ഇത്. നേരത്തേ ഫൈസറിനും മേഡേണയ്ക്കുമാണ് അനുമതി ലഭിച്ചിരുന്നത്. ഈ രണ്ടുവാക്സിനുകള്‍ക്കും രണ്ടു ഡോസ് ആവശ്യമായിട്ടുണ്ട്.

യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ 18വയസിനു മുകളില്‍ പ്രായമുള്ളവരില്‍ വാക്സിന്‍ നല്‍കാനാണ് വെള്ളിയാഴ്ച അനുമതി നല്‍കിയത്. ജനിതകമാറ്റം വന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിന് കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരത്തിലുള്ള വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി 66 ശതമാനമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :