ഇന്ത്യ മാലിദ്വീപിന് ഒരുലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടി നല്‍കി

ശ്രീനു എസ്| Last Modified ഞായര്‍, 21 ഫെബ്രുവരി 2021 (09:34 IST)
മാലിദ്വീപിന് ഒരുലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടി നല്‍കി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആണ് മാലിദ്വീപ് ആരോഗ്യ മന്ത്രി അഹമ്മദ് നസീമിനും വിദേശകാര്യമന്ത്രി അബ്ദുള്ള സാഹീദിനും വാക്‌സിന്‍ കൈമാറിയത്. വാക്‌സിന്‍ നല്‍കിയതില്‍ ഇന്ത്യക്ക് മാലിദ്വീപ് നന്ദി അറിയിച്ചു.

അതേസമയം ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,08,38,323 ആയിട്ടുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 20വരെ 36,11670 മുന്നണിപോരാളികളാണ് വാക്‌സിന്‍ സ്വീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :