അഭിറാം മനോഹർ|
Last Modified ശനി, 27 ഫെബ്രുവരി 2021 (19:36 IST)
രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസ് കൊവിഡ് വാക്‌സിന് 250 രൂപ പരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ. നൂറ് രൂപ സർവീസ് ചാർജ് ഉൾപ്പടെയാണ് തുക നിശ്ചയിച്ചത്. സർക്കാർ ആശുപത്രികളിൽ വാക്‌സിൻ സൗജന്യമായി നൽകും.
മാര്‍ച്ച് ഒന്ന് മുതല്‍ കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം തുടങ്ങാനിരിക്കേയാണ് കേന്ദ്രസർക്കാരിന്റെ സുപ്രധാന തീരുമാനം. സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും.ഇതില്‍ നൂറ് രൂപ സ്വകാര്യ ആശുപത്രികളുടെ സര്‍വീസ് ചാര്‍ജാണ്.