രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്‌തത് പതിനായിരത്തിൽ താഴെ കൊവിഡ് രോഗികൾ, രോഗമുക്തരുടെ എണ്ണം ഒരു കോടി കഴിഞ്ഞു

അഭിറാം മനോഹർ| Last Modified ചൊവ്വ, 26 ജനുവരി 2021 (10:20 IST)
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,102 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 117 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. കൊവിഡ് രൂക്ഷമായതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം പതിനായിരത്തിന് താഴെയെത്തുന്നത്.

ഇതുവരെ 1,06,76,838 പേർക്കാണ് രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരണസംഖ്യ 1,53,587. അതേസമയം രോഗം ബാധിച്ചതിൽ 1,03,45,985 രോഗമുക്തരായി. ഇതുവരെ 20,23,809 പേരാണ് രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :