സജീവ കേസുകള്‍ 23 ലക്ഷത്തിലേക്ക്; കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 13 കോടി കഴിഞ്ഞു

ശ്രീനു എസ്| Last Modified വ്യാഴം, 22 ഏപ്രില്‍ 2021 (14:58 IST)
രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത രോഗ ഭീതിയിലായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,14,835 പേര്‍ക്കാണ്. ആദ്യമായാണ് മൂന്ന് ലക്ഷത്തിനു മുകളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കടക്കുന്നത്. കൂടാതെ രോഗം മൂലം 2,104 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരെ എണ്ണം 1,59,30,965 ആയി ഉയര്‍ന്നു.

രാജ്യത്ത് ഇതുവരെ രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 1,84,657 ആയിട്ടുണ്ട്. നിലവില്‍ 22,91,428 പേരാണ്. അതേസമയം 13.23 കോടിയിലധികം പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :