കൊവിഡ്: ഇന്ത്യയിലേക്ക് യാത്രാ വിലക്കുമായി ആറ് രാജ്യങ്ങള്‍

ശ്രീനു എസ്| Last Modified വ്യാഴം, 22 ഏപ്രില്‍ 2021 (09:15 IST)
കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് യാത്രാ വിലക്കുമായി ആറ് രാജ്യങ്ങള്‍. അമേരിക്ക, ബ്രിട്ടന്‍, ന്യൂസിലാന്റ്, സിങ്കപ്പൂര്‍, പാക്കിസ്ഥാന്‍, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയിലേക്കുള്ള യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. അതേസമയം ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാന്‍ യാത്ര വിലക്കേര്‍പ്പെടുത്തി.

ഈമാസം ഏപ്രില്‍ 24 വൈകുന്നേരം ആറുമണിമുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ സ്വന്തം പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും, എന്നിവര്‍ക്ക് യാത്രാ വിലക്കില്‍ ഇളവുണ്ട്. കൂടാതെ ഓമാനില്‍ 12 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ഷോപ്പിങ് മാളുകളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :