1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 13,154 new COVID19 cases

രാജ്യത്തെ ഒമക്രോണ്‍ കേസുകള്‍ 960 കടന്നു; കൂടുതല്‍ ഡല്‍ഹിയില്‍

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 13,154 പേര്‍ക്ക്. കഴിഞ്ഞ മണിക്കൂറുകളില്‍ 7486 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. അതേസമയം കൊവിഡ് മൂലം 268 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 82402 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 
 
അതേസമയം രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുകയാണ്. ഇതുവരെ 961 പേര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ 263 കേസുകളും മഹാരാഷ്ട്രയില്‍ 252 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
അടുത്ത ലേഖനം
കേരളത്തില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനത്തിനു സാധ്യത; ദിനംപ്രതി 25,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാം