സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 30 ഡിസംബര്‍ 2021 (10:41 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 13,154 പേര്‍ക്ക്. കഴിഞ്ഞ മണിക്കൂറുകളില്‍ 7486 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. അതേസമയം കൊവിഡ് മൂലം 268 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 82402 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.
അതേസമയം രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുകയാണ്. ഇതുവരെ 961 പേര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ 263 കേസുകളും മഹാരാഷ്ട്രയില്‍ 252 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.