അനുബന്ധ വാര്‍ത്തകള്‍
- ഡല്‍ഹിക്കും മുകളില്‍; ഭീഷണിയായി എറണാകുളത്തെ രോഗവ്യാപനം
- ക്രൈസിസ് മാനേജ്മെന്റ്; രാജ്യം വിറങ്ങലിക്കുമ്പോഴും കേരളം പിടിച്ചുനില്ക്കാന് കാരണം?
- 18 മുതല്‍ 45 വയസുവരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍: അസുഖമുള്ളവര്‍ക്ക് മുന്‍ഗണന
- കോച്ചുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി ഇന്ത്യന്‍ റെയില്‍വേ
- ഇതൊരു സുനാമിയാണ്, മരണനിരക്കെങ്കിലും കുറയ്ക്കൂ; കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും താക്കീത്
സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുന്നത് തുടരുമെന്ന് കേന്ദ്രം
സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കോവിഡ് വാക്സിന്‍ ഇനിയും സൗജന്യമായി തന്നെ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ട് വാക്സിനുകളും കേന്ദ്രത്തിന് ലഭിക്കുന്നത് ഡോസിന് 150 രൂപയ്ക്കു തന്നെയാണെന്നും അതില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
കോണ്‍ഗ്രസ്സ് ലീഡറായ ജയറാം രമേശ് കഴിഞ്ഞദിവസം ഷെയറുചെയ്ത ഒരു റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. കേന്ദ്ര സര്‍ക്കാരിന് കൊവിഷീല്‍ഡ് വാക്സിന് ലഭിക്കുന്ന പുതിയ നിരക്ക് 400 രൂപയാണെന്നും ഇത് യുകെയിലെയും യുഎസിലെയും ഗവണ്‍മെന്റുകള്‍ നല്‍കുന്നതിനെക്കാളും വളരെ കൂടുതലാണെന്നുമാണ് ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.