18 മുതല്‍ 45 വയസുവരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍: അസുഖമുള്ളവര്‍ക്ക് മുന്‍ഗണന

ശ്രീനു എസ്| Last Modified ശനി, 24 ഏപ്രില്‍ 2021 (15:56 IST)
കോവിഡ് വാക്സിന്‍ കമ്പനികളില്‍ നിന്ന് നേരിട്ടു വാങ്ങുന്നതിന് കേരളം നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് വാക്സിന്‍ കമ്പനികളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. 18 വയസു മുതല്‍ 45 വയസു വരെയുള്ളവര്‍ക്ക് മേയ് ഒന്നു മുതല്‍ ആരംഭിക്കണമെന്നാണ് കേന്ദ്രം അറിയിച്ചത്. രണ്ടോ മൂന്നോ ഘട്ടമായി വാക്സിന്‍ നല്‍കും. അസുഖമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ വിദഗ്ധ സമിതിയെ ചുമലതപ്പെടുത്തിയിട്ടുണ്ട്.

ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ ആലോചിച്ച് വാക്സിന് ഓര്‍ഡര്‍ കൊടുക്കാന്‍ നടപടി എടുക്കും. വാക്സിന്‍ നല്‍കുന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ഇതിനായി പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ടാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :