രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 8.31 കോടിയിലേറെ പേര്‍

ശ്രീനു എസ്| Last Modified ചൊവ്വ, 6 ഏപ്രില്‍ 2021 (13:39 IST)
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 8.31 കോടിയിലേറെ പേര്‍. 8,31,10,926 പേരാണ് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 96,982 പേര്‍ക്ക്. കൂടാതെ രോഗം മൂലം 446 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,26,86,049 ആയിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,65,547 ആയി ഉയര്‍ന്നു. നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,88,223 ആണ്. എട്ടുകോടിയിലധികം പേര്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :