അഭിറാം മനോഹർ|
Last Modified ചൊവ്വ, 6 ഏപ്രില്‍ 2021 (12:23 IST)
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനം. രാത്രി 10 മുതൽ പുലർച്ചെ 5 വരെയായിരിക്കും കർഫ്യൂ ഏർപ്പെടുത്തുക. ഇന്ന് മുതൽ ഈ മാസം 30 വരെ കർഫ്യൂ പ്രാബല്യത്തിലുണ്ടാകും.
ഡൽഹിയിൽ കൊവിഡ് വ്യാപനം ഉയർന്നതോടെയാണ് തീരുമാനം. സംസ്ഥാനം നാലാം കൊവിഡ് തരംഗത്തിലൂടെ കടന്നുപോകുകയാണെന്നും എന്നാൽ ലോക്ക്ഡൗൺ അടക്കമുള്ള കാര്യങ്ങളെ പറ്റി പരിഗണിക്കുന്നില്ലെന്നും കേജ്രിവാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ഥിതിഗതികൾ രൂക്ഷമായതിനെ തുടർന്നാണ് കർഫ്യൂ ഏർപ്പെടുത്തുന്നത്.