കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ നല്‍കിയത് 66.07 കോടിയിലേറെ ഡോസ് വാക്‌സിനുകള്‍; സംസ്ഥാനങ്ങളില്‍ മിച്ചമുള്ളത് 4.49കോടിയിലധികം ഡോസ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 4 സെപ്‌റ്റംബര്‍ 2021 (12:54 IST)
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി കേന്ദ്രം ഇതുവരെ നല്‍കിയത് 66.07 കോടിയിലധികം വാക്സിന്‍ ഡോസുകളാണ്. ഉപയോഗിക്കാത്ത 4.49 കോടിയിലധികം ഡോസ് സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇനിയും ലഭ്യമാണ്. 85 ലക്ഷത്തിലേറെ ഡോസ് ഉടന്‍ ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു.

കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തില്‍ വാക്സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :