സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 4 സെപ്‌റ്റംബര്‍ 2021 (12:15 IST)
മഹാരാഷ്ട്രയില്‍ നിന്ന് കാമുകനൊപ്പൊം ഒളിച്ചോടി വന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി മഹാരാഷ്ട്ര പൊലീസിന് ലഭിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ലൊക്കേഷന്‍ നോക്കിയാണ് ഇവര്‍ കേരളത്തില്‍ ഉള്ളതായി കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് വ്യാഴാഴ്ച മഹാരാഷ്ട്ര പൊലീസ് നെടുങ്കണ്ടത്ത് എത്തുകയായിരുന്നു.
തുടര്‍ന്ന് മഹാരാഷ്ട്ര പൊലീസ് നെടുങ്കണ്ടം പൊലീസിന്റെ സഹായം തേടുകയും ഇവരെ കോമ്പായാര്‍ ഭാഗത്തെ ഏലത്തോട്ടത്തിന് സമീപം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ പൊലീസ് പിടികൂടിയതോടെ കാമുകന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.