18 നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കാത്തത് യുക്തിവിരുദ്ധമെന്ന് സുപ്രീംകോടതി

ശ്രീനു എസ്| Last Modified വ്യാഴം, 3 ജൂണ്‍ 2021 (16:28 IST)
18 നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കാത്ത കേന്ദ്രസര്‍ക്കാരിന്റെ നയം
യുക്തിവിരുദ്ധമെന്ന് സുപ്രീംകോടതി. നിലവില്‍ 45 വയസ്സുവരെയുള്ളവര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ സൗജന്യ വാക്സിന്‍ നല്‍കുന്നത്. 18 നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷനുള്ള പണം അടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും 45 വയസ്സിവരെയുള്ളവര്‍ക്കു വാക്സിനേഷന്‍ സൗജന്യമാണെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തെയാണ് സുപ്രീംകോടതി പ്രഥമദൃഷ്ട്രിയാല്‍ തന്നെ യുക്തിരഹിതവും ഏകപക്ഷീയമാണെന്നും സുപ്രീംകോടതി പറഞ്ഞു. തന്നയുമല്ല ഈ പ്രായപരിധിയിലുള്ളവര്‍ക്ക് കോവിഡ് ബാധിക്കുകയും പലരിലും രോഗം സങ്കീര്‍ണമാകുകയും മരണങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :