1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Centre signs deal to get 2nd made in india vaccine

കൊവാക്‌സിന് പിന്നാലെ ഇന്ത്യൻ നിർമിതമായ അടുത്ത വാക്‌സിൻ വരുന്നു

കൊവിഡ്
ഭാരത് ബയോടെക്കിന്റെ കോവാക്സിന് ശേഷം ഇന്ത്യ തദ്ദേശീയമായി നിർമിച്ച രണ്ടാമത്തെ കോവിഡ് പ്രതിരോധ വാക്‌സിനും വിതരണത്തിന് തയ്യാറെടുക്കുന്നു.
 
ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബയോളജിക്കൽ-ഇയുടെ കോവിഡ്‌ വാക്‌സിനായുള്ള കരാറിലാണ് രാജ്യം ഒപ്പ് വെച്ചത്. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് ഇപ്പോൾ.വാക്സിനായി 1500 കോടി രൂപ മുൻകൂർ നൽകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2021 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയുളള കാലയളവിനുളളിൽ ബയോളജിക്കൽ-ഇ വാക്സിൻ ഉല്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യും..
 
കോവാക്സിന് പുറമേ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, സ്പുട്നിക് V എന്നീ വാക്സിനുകളാണ് രാജ്യത്ത് നിലവിൽ വിതരണം ചെയ്യുന്നത്. ഫൈസർ,മെഡോണ വാക്‌സിനുകൾ ഉടൻ തന്നെ രാജ്യത്ത് ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് കേന്ദ്രം.
അടുത്ത ലേഖനം
ഇന്ന് സൈക്കിള്‍ സവാരിക്ക് പറ്റിയ ദിനം; കാരണമറിയുമോ?