ശ്രീനു എസ്|
Last Modified ബുധന്‍, 10 മാര്‍ച്ച് 2021 (13:04 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 13,59,173 പേര്‍. ഇതോടെ കൊവിഡ് സ്വീകരിച്ചവരുടെ ആകെ എണ്ണം 2,43,67,906 ആയിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 17,921 പേര്‍ക്കാണ്. കൂടാതെ രോഗം മൂലം 133പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,12,62,707 ആയിട്ടുണ്ട്. കൂടാതെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ ആകെ എണ്ണം 1,58,063 ആയി ഉയര്‍ന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് മുക്തരായത് 20,652 പേരാണ്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,84,598 ആയിട്ടുണ്ട്.