അനുബന്ധ വാര്‍ത്തകള്‍
- കുഞ്ചാക്കോ ബോബന്റെ 'മോഹന്‍കുമാര്‍ ഫാന്‍സ്' തീയേറ്ററുകളിലേക്ക്, റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് മഞ്ജുവാര്യര്‍
- കുഞ്ചാക്കോ ബോബനൊപ്പം വിനയ് ഫോര്‍ട്ടും സൈജു കുറുപ്പും, 'ന്നാ താന്‍ കേസ് കൊട്' ഷൂട്ടിംഗ് ഉടന്‍ !
- സൈക്കോളജിക്കല്‍ ത്രില്ലറുമായി ജോജു ജോര്‍ജും പൃഥ്വിരാജും, തീയേറ്റര്‍ റിലീസിനൊരുങ്ങി 'സ്റ്റാര്‍' !
- കുഞ്ചാക്കോ ബോബന്‍-നയന്‍താര ടീമിന്റെ 'നിഴല്‍' ഏപ്രിലില്‍ റിലീസ് ?
- 'മധുരം' ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ജോജു ജോര്‍ജും അഹമ്മദ് കബീറും, പുത്തന്‍ ചിത്രം ശ്രദ്ധ നേടുന്നു
ത്രില്ലടിപ്പിക്കാന്‍ കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും, നിമിഷ സജയന്റെ 'നായാട്ട്' റിലീസ് പ്രഖ്യാപിച്ചു
ഈ വര്‍ഷം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'നായാട്ട്' റിലീസ് പ്രഖ്യാപിച്ചു. ജോജു ജോര്‍ജ്ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഏപ്രില്‍ എട്ടിന് പ്രദര്‍ശനത്തിനെത്തും. പോലീസ് യൂണിഫോമില്‍ മൂവരും നില്‍ക്കുന്ന പുതിയ പുതിയ പോസ്റ്ററും പുറത്ത് വന്നു.
ചാര്‍ലിയ്ക്ക് ശേഷം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് 'നായാട്ട്'. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രം.ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെതാണ് രചന. ചായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്. സംവിധായകന്‍ രഞ്ജിത്തിന്റെയും ശശികുമാറിന്റെയൂം ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.