അനുബന്ധ വാര്‍ത്തകള്‍
- കൊല്ലത്ത് മൂന്നരമാസം പ്രായമായ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് മാതാവ് ബക്കറ്റ് വെള്ളത്തില്‍ മുക്കികൊന്നു
- കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐക്ക് മുഖ്യമന്ത്രി അനുമതി നല്കി
- മത്സരം കടുക്കും: പി രാജീവിനെതിരെ കളമശേരിയിൽ കെഎം ഷാജി
- സംസ്ഥാനത്ത് ഇന്ന് 2316 പേർക്ക് കൊവിഡ്, 16 മരണം. പരിശോധിച്ചത് 56,906 സാമ്പിളുകൾ
- കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അക്രമണം: ദിവസം 4 കുട്ടികള്‍ക്കെങ്കിലും നീതി നിഷേധിക്കപ്പെടുന്നുവെന്ന് പഠനങ്ങള്‍
സംസ്ഥാനത്തിന് 21.69 ലക്ഷം ഡോസ് വാക്സിനുകള്‍ കൂടി ലഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 21,68,830 ഡോസ് വാക്സിനുകള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവീഷീല്‍ഡ് വാക്സിനുകളാണ് എത്തുന്നത്. തിരുവനന്തപുരത്ത് 7,34,500 ഡോസ് വാക്സിനുകളും എറണാകുളത്ത് 8,53,330 ഡോസ് വാക്സിനുകളും കോഴിക്കോട് 5,81,000 ഡോസ് വാക്സിനുകളുമാണ് എത്തിക്കൊണ്ടിരിക്കുന്നത്. എറണാകുളത്ത് വാക്സിന്റെ ആദ്യ ലോഡ് എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ വൈകുന്നേരത്തോടെ എത്തി.
മൂന്ന് കേന്ദ്രങ്ങളിലും മുഴുവന്‍ വാക്സിനുകളും ഇന്നലെതന്നെ എത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 48,960 ഡോസ് കോവാക്സിന് എത്തിയിരുന്നു. അതുകൂടാതെയാണ് 21 ലക്ഷത്തിലധികം ഡോസ് വാക്സിനെത്തുന്നത്. ഇതോടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ വിപുലമായ രീതിയില്‍ വാക്സിനേഷന് നടത്താന്‍ സാധിക്കുന്നതാണ്.