'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' തമിഴ് റീമേക്കില്‍ സുരാജ് വെഞ്ഞാറമൂടിന്റെ വേഷം രാഹുല്‍ രവീന്ദ്രന് !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 മാര്‍ച്ച് 2021 (09:08 IST)

'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' തമിഴ് റിമേക്ക് ഒരുങ്ങുകയാണ്. തമിഴ് പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ച് ചില മാറ്റങ്ങളോടെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നടി ഐശ്വര്യ രാജേഷ് നിമിഷയുടെ വേഷം അവതരിപ്പിക്കുന്നു. ഇപ്പോളിതാ ചിത്രത്തിലെ നായകനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. നടനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രനാണ് സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത്. തമിഴ്-തെലുങ്ക് സിനിമകളില്‍ സജീവമാണ് രാഹുല്‍. ഇതൊരു മികച്ച തിരക്കഥയാണെന്നും അതില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും നടന്‍ ട്വീറ്റ് ചെയ്തു.

ആര്‍ കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹത്തിന്റെ തന്നെ മസാല പിക്‌സും എംകെആര്‍പി പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ന് എങ്ങു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നീസ്ട്രീമില്‍ റിലീസ് ചെയ്ത ഈ ചിത്രം മലയാളികളല്ലാത്തവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :