14 വയസുവരെയുള്ള കുട്ടികളില്‍ കോവിഡ് ബാധിക്കുന്നത് മുതിര്‍ന്നവരെ അപേക്ഷിച്ച് കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ശ്രീനു എസ്| Last Modified ശനി, 20 മാര്‍ച്ച് 2021 (17:20 IST)
കോവിഡ്-19 നെ പറ്റി നടത്തിയ ഒരു വിശകലനത്തില്‍ 0-14 വരെയുള്ള കുട്ടികളില്‍ കോവിഡ്-19 ബാധ കുറവാണെന്ന് വെള്ളിയാഴ്ചത്തെ ലോക്സഭ സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. കുട്ടികളിലെ രോഗബാധ തീവ്രത കുറഞ്ഞതാണെന്നും കൂടുതല്‍ പേരിലും രോഗലക്ഷണങ്ങള്‍ പ്രകടമല്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ കുട്ടികളിലെ കോവിഡ് ബാധയ്ക്കായി പ്രത്യേക ആക്ഷന്‍ പ്ലാനുകളൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ മൂന്ന് തരത്തിലുള്ള പ്ലാനുകളാണ് ഉള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :