1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Imran khan tested covid positive after vaccination

വാക്‌സിൻ എടുത്തതിന് പിന്നാലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കൊവിഡ്

കൊവിഡ്
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുൻപാണ് ഇ‌മ്രാൻ ഖാൻ കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇ‌മ്രാൻഖാൻ ഐസൊലേഷനിൽ പ്രവേശിച്ചതായി പാക് ആരോഗ്യമന്ത്രി ഫൈസൽ സുൽത്താൻ ട്വീറ്റ് ചെയ്‌തു.
 
പാകിസ്ഥാനിൽ നടക്കുന്ന ആദ്യ ഘട്ട വാക്‌സിനേഷന്റെ ഭാഗമായി വ്യാഴാഴ്‌ചയാണ് ഇ‌മ്രാൻ ഖാൻ ആദ്യ ഡോസ് സ്വീകരിച്ചത്. ചൈനീസ് വാക്‌സിനാണ് അദ്ദേഹം സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. 
അടുത്ത ലേഖനം
തിരിച്ചടി: മൂന്നു മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി