അനിശ്ചിതകാലത്തേക്ക് സ്കൂളുകൾ അടച്ച് തമിഴ്‌നാട്, ഹോസ്റ്റലുകൾ പൂട്ടും, ഓൺലൈൻ പഠനം തുടരാൻ നിർദേശം

അഭിറാം മനോഹർ| Last Modified ശനി, 20 മാര്‍ച്ച് 2021 (16:12 IST)
കൊവിഡ് വ്യാപനം കണക്കിലെടുത്ത് തമിഴ്‌നാട്ടിൽ സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ വിദ്യാലയങ്ങൾ അടച്ചിടാനാണ് ഉത്തരവ്. 9,10,11 ക്ലാസുകളിലെ പഠനമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്.

തമിഴ്‌നാട് സ്റ്റേറ്റ് ബോർഡിന്റെയല്ലാത്ത പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തും. ഈ പരീക്ഷകൾക്കായുള്ള സ്പെഷ്യൽ ക്ലാസുകൾ. ഈ വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ എന്നിവയും തുടരാൻ അനുവദിക്കുമെന്നും തമിഴ്‌നാട് സർക്കാർ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :