ശ്രീനു എസ്|
Last Updated:
ബുധന്‍, 2 ജൂണ്‍ 2021 (13:42 IST)
ഇളവുകളോടുകൂടി വിദേശ വാക്‌സിനുകള്‍ ഇന്ത്യയിലേക്ക് വരുന്നു. അമേരിക്കയിലെ എഫ്ഡി ഐ, യുറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യുകെഎംഎച്ച്ആര്‍എ, പിഎംഡിഎ ജപ്പാന്‍, ലോകാരോഗ്യസംഘട അംഗീകൃതം, എന്നിങ്ങനെ വിവിധ തലത്തിലുള്ള വാക്‌സിനുകള്‍ക്കാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഇളവ് പ്രഖ്യാപിച്ചത്. രാജ്യത്ത് വാക്‌സിനേഷന്‍ വേഗത്തിലാക്കാനാണ് കേന്ദ്രത്തിന്റെ നടപടി.
തദ്ദേശീയമായ വാക്‌സിന്‍ പരീക്ഷണവും വാക്‌സിന് സെന്‍ട്രല്‍ ലബോറട്ടറി നല്‍കേണ്ട അനുമതിയും ഒഴിവാക്കികൊണ്ടുള്ള ഇളവാണ് ലഭിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സാധിക്കാത്തതിനാലാണ് നടപടി.