ടോയ്‌ലെറ്റ് ഫ്ലഷ് ചെയ്യുമ്പോൾ കൊവിഡ് വൈറസ് പടരാൻ സാധ്യതയെന്ന് പഠന റിപ്പോർട്ട്

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 18 ജൂണ്‍ 2020 (20:09 IST)
ബെയ്ജിങ്, ടൊയ്‌ലെറ്റ് ഫ്ലഷ് ചെയ്യുന്നത് കൊവിഡ് വൈറസ് പടരാൻ കാരണമാകുമെന്ന് പഠന റിപ്പോർട്ട്. ചൈനയിലെ യാങ്ങ്‌സോഹു യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കൊവിഡ് രോഗിയായ ഒരാളുടെ വിസർജ്യത്തിൽ വൈറസ് സാനിധ്യം ഉണ്ടാകും എന്നും ടോയ്‌ലെറ്റ് ഫ്ലഷ് ചെയ്യുന്നതോടെ ഇത് അന്തരീക്ഷത്തിൽ പടരാൻ സാധ്യതയുണ്ട് എന്ന് പഠനം പറയുന്നു.

വാർത്താ ഏജൻസിയായ പിടിഐയാണ് ചൈനീസ് ഗവേഷകരെ ഉദ്ദരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊവിഡ് രോഗബാധയുള്ള ആൾ ഉപയോഗിച്ച ടോയ്‌ലെറ്റ് ഫ്ലഷ് ചെയ്യുമ്പോൾ വൈറസ് അടങ്ങിയ ജല കണങ്ങളായിരിയ്ക്കും പുറത്തേയ്ക്ക് തെറിയ്ക്കുക. ഇത് അന്തരീക്ഷ ഈർപ്പത്തിൽ തങ്ങി നിൽക്കും. മറ്റൊരാൾ ഈ ടൊയ്‌ലെറ്റ് ഉപയോഗിയ്ക്കുമ്പോൾ ശ്വാസത്തിലൂടെ അകത്തുകടക്കും എന്നും പഠനത്തിൽ പറയുന്നു. ഫിസിക്സ് ഓഫ് ഫ്ലൂയിഡ് എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :