24 മണിക്കൂറിനിടെ 12,881 പേർക്ക് രോഗബാധ, രാജ്യത്ത് മരണസംഖ്യ 12,000 കടന്നു

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 18 ജൂണ്‍ 2020 (12:14 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,881 പേർക്ക് രോഗബാധ. ഇതാദ്യമായാണ് ഒരു ദിവസം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 13,000 ത്തിനടുത്ത് എത്തുന്നത്. ഇന്നലെ മാത്രം 334 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരീച്ചവരുടെ എണ്ണം 12000 കടന്നു. 12,237 പേർക്കാണ് രോഗബാധയെ തുടർന്ന് ഇന്ത്യയിൽ ജീവൻ നഷ്ടമായത്.

രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,66,946 അയി. 1,60,384 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,94,324 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം മാത്രം 3,307 പേർക്കണ് രോഗബാധ സ്ഥിരീകരിച്ചത്. 114 പേർ മരണപ്പെടുകയും ചെയ്തു. 1,16,753 പേർക്കാണ് മഹാരാഷ്ട്രയിൽ ആകെ രോഗം സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 5,651 പേർ മഹാരാഷ്ട്രയിൽ മരണപ്പെട്ടു. തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 50,193 ആയി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :