ഇനി വോയിസ് മെസേജും അയയ്ക്കാം, സ്റ്റൈൽ ഒന്ന് മാറ്റിപ്പിടിച്ച് ട്വിറ്റർ !

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 18 ജൂണ്‍ 2020 (11:57 IST)
അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് ട്വിറ്റർ, ഇപ്പോഴിതാ വോയിസ് ട്വീറ്റ് എന്ന പുതിയ സംവിധാനം കൂടി ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിയ്ക്കുകയാണ് ട്വിറ്റർ. വോയീസ് റെക്കോർഡ് ചെയ്ത് ഇനി ട്വീറ്റ് ചെയ്യാം. നിലവിൽ ഐഒഎസ് പതിപ്പിൽ മാത്രമാണ് ഈ ഫീച്ചർ ഒരുക്കിയിരിയ്ക്കുന്നത്. ആൻഡോയിഡ്, ഡെസ്ക്ടോപ്പ് പതിപ്പുകളിലേക്ക് എപ്പോൾ ഫീച്ചർ ലഭ്യമാക്കും എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ലെങ്കിലും, അധികം വൈകാതെ തന്നെ ഫീച്ചർ എത്തും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

അറ്റാച്ച് മീഡിയ ബട്ടണ് സമീപത്താണ് ഓഡിയോ റെക്കോർഡ് ബട്ടൺ നൽകിയിരിയ്ക്കുത്. 140 സെക്കൻഡ് മാത്രമായിരിയ്ക്കും ഒരുോ ഓഡിയോ ട്വീറ്റിന്റെ ദൈർഘ്യം. ഈ ഓഡിയോ ട്വീറ്റ് കേട്ടുകൊണ്ട് തന്നെ ട്വിറ്റർ ഫീഡുകൾ കാണാനും സാധിയ്ക്കും. വാട്ട്സ് ആപ്പ് സ്റ്റാറ്റസിന് സമാനമായി ഫ്ലീറ്റ് എന്ന പുതിയ ഫീച്ചറിനെ ദിവസങ്ങൾക്ക് മുൻപ് ട്വിറ്റർ അവതരിപ്പിച്ചിരുന്നു. കാലത്തിനനുസരിച്ച് പുതിയ മാറ്റങ്ങൾ കൊണ്ടുവരികയാണ് ഇപ്പോൾ ട്വിറ്റർ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :