ആശങ്കയുയർത്തി ഡെൽറ്റ പ്ലസ് വ്യാപനം, രാജ്യത്ത് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്‌തു

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified വെള്ളി, 25 ജൂണ്‍ 2021 (14:40 IST)
കൊവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് ബാധിച്ച് രാജ്യത്ത് രണ്ട് പേർ കൂടി മരിച്ചു. മധ്യപ്രദേശിൽ 2 വയസുള്ള കുട്ടിയും മഹാരാഷ്ട്രയിൽ ഒരാളുമാണ് മരിച്ചത്. ഇതോടെ ഡെൽറ്റ പ്ലസ് ബാധിച്ച് രാജ്യത്ത് മരിക്കുന്നവരുടെ എണ്ണം മൂന്നായി.

മധ്യപ്രദേശിലെ ഉജ്ജയിനിയിലായിരുന്നു രാജ്യത്തെ ആദ്യ ഡെൽറ്റ പ്ലസ് മരണം സംഭവിച്ചത്. ഡെൽറ്റ പ്ലസ് വൈറസ് വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ച കേരളം,മധ്യപ്രദേശ്,മഹാരാഷ്ട്രാ എന്നിവിടങ്ങളിൽ കടുത്ത ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രത നിർദേശം നൽകിയിരുന്നു. ഇതിനിടെ ജമ്മു കാശ്‌മീരിലും കർണാടകയിലും ഓരോ ഡെൽറ്റ പ്ലസ് കേസുകൾ സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :