അനുബന്ധ വാര്‍ത്തകള്‍
- ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരന് കൊവിഡ്, എറണാകുളം നോർത്ത് സ്റ്റേഷനിൽ ഇറക്കി ആശുപത്രിയിലേയ്ക്ക് മാറ്റി
- അമേരിക്കയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച നായ ചത്തു
- ഒറ്റദിവസം 55,079 പേർക്ക് രോഗബാധ, 779 മരണം, രാജ്യത്ത് കൊവിഡ് ബാധിതർ 16 ലക്ഷം കടന്നു
- ലോകത്ത് കൊവിഡ് ബാധിതർ 1.70 കോടി കടന്നു, മരണം 6,75,760
- പരിഹസിച്ച യുവതിക്ക് തക്ക മറുപടി കൊടുത്ത് അഭിഷേക് ബച്ചൻ!
തിരുവനന്തപുരത്ത് വൃദ്ധസദനത്തിലെ 35 പേർക്ക് കോവിഡ്
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ പുല്ലുവിളയിൽ കൊച്ചുതുറ ശാന്തിഭവന്‍ വൃദ്ധസദനത്തില്‍ 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുല്ലുവിള ക്ലസ്റ്ററിൽ മിഷനറീഷ് ഓഫ് ചാരിറ്റീസ് നടത്തുന്ന ശാന്തിഭവനത്തിൽ 27 അന്തേവാസികൾ ഉൾപ്പെടെയുള്ളവർക്കാണ് രോഗബാധയുള്ളത്.
79 വയസുള്ള മേരി എന്ന അന്തേവാസിയെ പരിശോധിച്ചപ്പോൾ രോഗം സ്ഥിരീകരിച്ചതോടെ വൃദ്ധ സദനത്തിലെ എല്ലാവരെയും ആന്റിജൻ ടെസ്റ്റിലൂടെ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ഇത്രയധികം പേർക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയത്. അന്നത്തെ വാസികളിൽ മിക്കവാറും പ്രായം ചെന്നവരെന്നത് കൂടുതൽ ആശങ്ക ഉളവാക്കുന്നതാണ്.