അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 85,362 പേർക്ക് രോഗം, 1089 മരണം
- കൊവിഡ് രോഗവ്യാപന നിരക്ക്: കേരളം രാജ്യത്ത് ഒന്നാമത്
- പ്രതിദിനം 10,000 രോഗികൾ വരെയാകാം, രോഗവ്യാപനത്തിൽ കേരളം ഒന്നാമത്
- വടകരയില്‍ 206 ജവാന്മാര്ക്ക് കൊവിഡ്
- സംഗീത മാന്ത്രികന് വിട: സംസ്കാരം ഇന്ന് 11 മണിക്ക് ചെന്നൈയിൽ
ഒറ്റക്കെട്ടായി പോരാടിയില്ലെങ്കിൽ 20 ലക്ഷം പേർ കൊവിഡ് മൂലം മരണപ്പെടും: ലോകാരോഗ്യസംഘടന
കൊവിഡിനെതിരെ ശക്തമായ പോരാട്ടം ആഗോളതലത്തിൽ നടത്തിയില്ലെങ്കിൽ മരണസംഖ്യ രണ്ട് ദശലക്ഷം കടക്കുമെന്ന് ലോകാരോഗ്യസംഘടന. ലോകത്തിലെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി കൊവിഡിനെതിരെ പ്രതികരിച്ചില്ലെങ്കിൽ ഇനിയും ഒരു പത്തുലക്ഷം പേർ കൂടി കൊവിഡിനിരയാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.
ആഗോളതലത്തിൽ കൊവിഡ് മരണങ്ങളുടെ എണ്ണം 10 ലക്ഷത്തിനോട് അടുത്തെത്തിയ സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. 20 ലക്ഷം എന്നത് നമുക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാതെ സംഖ്യയാണെങ്കിലും കൂട്ടായ പ്രവർത്തനമില്ലെങ്കിൽ അതിലേക്ക് നീങ്ങുമെന്നും ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.