അനുബന്ധ വാര്‍ത്തകള്‍
- സ്ഥിരമായി വിവാഹം മുടക്കുന്നു, അയൽക്കാരന്റെ പലചരക്കുകട മണ്ണുമാന്തിയന്ത്രംകൊണ്ട് ഇടിച്ചുനിരത്തി യുവാവ്
- സംസ്ഥാനത്തെ സവാള വില വര്‍ദ്ധന നിയന്ത്രിക്കാന്‍ അടിയന്തിര ഇടപെടല്‍: 1800ടണ്‍ സവാള വാങ്ങും
- തലയില്ല, 15 കഷ്ണണങ്ങളാക്കി വെട്ടിനുറുക്കിയനിലയിൽ യുവതിയുടെ മൃതദേഹം
- നടി ഖുഷ്ബു അറസ്റ്റിൽ, നടപടി അനുതിയില്ലാത്ത സമരത്തിന് പോകുന്നതിനിടെ
- രാജ്യത്ത് കൊവിഡ് ബാധിതർ 80 ലക്ഷത്തിലേയ്ക്ക്, 24 മണിക്കൂറിനിടെ 36,469 പേർക്ക് രോഗബാധ, 63,842 രോഗമുക്തർ
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; തിരുവനന്തപുരത്ത് 592 പേര്‍ക്കെതിരേ നടപടി
തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്നലെ 592 പേര്‍ക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. സി.ആര്.പി.സി. 144 ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിയോഗിച്ച സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണു നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 10 പേര്‍ക്കെതിരേ കേസെടുത്തു. വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 54 പേരില്‍നിന്നു പിഴ ഇടാക്കി. പോലീസ് നടത്തിയ പരിശോധനയില്‍ 22 പേരില്‍ നിന്നു പിഴ ഈടാക്കി. 506 പേരെ താക്കീത് ചെയ്തതായും കളക്ടര്‍ അറിയിച്ചു.