ശ്രീനു എസ്|
Last Modified ശനി, 28 നവംബര്‍ 2020 (18:01 IST)
അടുത്തവര്‍ഷം പകുതിയോടെ പത്തോളം കൊവിഡ് വാക്സിനുകള്‍ ലഭ്യമാകുമെന്ന് ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ തലവന്‍. ഫൈസര്‍, ബയോ എന്‍ടെക്, മോഡേണ, ആസ്ട്രസെനക എന്നീ വാക്സിനുകള്‍ കൂടുതല്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതായും വിലയുടെ കാര്യത്തില്‍ തീരുമാനമായാല്‍ കൂടുതല്‍ വ്യക്തതവരുമെന്നും അറിയിച്ചു. എന്നാല്‍ വാക്സിനുകള്‍ക്ക് പേറ്റന്റ് ലഭ്യമാകണമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കൊവിഡ് വാക്സിന്റെ പുരോഗതി വിലയിരുത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ വാക്സിന്റെ വിതരണത്തിനുള്ള നടപടികള്‍ തുടങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.