1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. World covid update news

കൊവിഡിന് ആരംഭം കുറിച്ച ചൈന 70-ാം സ്ഥാനത്ത്; അമേരിക്കയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 205578 പേര്‍ക്ക്

World Covid
കൊവിഡ് ലോകത്ത് പിടിമുറുക്കുന്നു. ഇന്നലെ മാത്രം 675489 പുതിയ കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൂടാതെ 11310 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏറ്റവും ഉയര്‍ന്ന കൊവിഡ് നിരക്കായിരുന്നു ഇന്നലെത്തേത്. അതേസമയം കോവിഡ് തുടങ്ങിവച്ച ചൈന ഇപ്പോള്‍ 70-ാം സ്ഥാനത്താണ് ഉള്ളത്.
 
ഇന്നലെ അമേരിക്കയില്‍ മാത്രം 205578 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.  ബഹ്‌റൈനിലെ കേസുകള്‍ ജനസംഖ്യയുടെ 5% പിന്നിട്ടുണ്ട്. ഖത്തറിലും 5 ശതമാനത്തിലേക്ക് കേസുകള്‍ അടുക്കുന്നുണ്ട്. ഇന്ത്യയില്‍  ഡല്‍ഹിയും മഹാരാഷ്ട്രയും  വീണ്ടും ശക്തിയാര്‍ജിക്കുന്നു.
അടുത്ത ലേഖനം
സ്വന്തം കുഞ്ഞിനെ പതിനായിരം രൂപയ്ക്ക് വിറ്റ 22കാരി അറസ്റ്റില്‍