തുടര്‍ച്ചയായ 12 ദിനങ്ങള്‍; പുതിയ കൊവിഡ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാതെ കൊല്ലം ജില്ല

കൊല്ലം| ജോര്‍ജി സാം| Last Modified ചൊവ്വ, 12 മെയ് 2020 (11:17 IST)
ഈ മാസം ഒരു കൊവിഡ് കേസും റിപ്പോര്‍ട്ട് ചെയ്യാതെ അഭിമാനമായി കൊല്ലം ജില്ല. കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാതെ തുടര്‍ച്ചയായ 12 ദിനങ്ങളാണ് കടന്നുപോയത്. ഇതു വരെ 20 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 17 കേസുകളും നെഗറ്റീവായിട്ടുണ്ട്. മൂന്ന് പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ നിലവില്‍ ഏഴു പേരാണ് ആശുപത്രി നിരീക്ഷണത്തില്‍ ഉള്ളത്.

നിലവില്‍ മൂന്നുപേരുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണ്. പരിശോധനയ്ക്ക് അയച്ച 2,464 സാമ്പിളുകളില്‍ 59 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതില്‍ 2,365 എണ്ണം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ ശ്രീലത അറിയിച്ചു. കൂടാതെ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരുടെ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :