കര്‍ണാടകയില്‍ നിന്ന് പച്ചക്കറി വണ്ടിയില്‍ ഹാന്‍സ് കടത്താന്‍ ശ്രമം; 13 ലക്ഷത്തിന്റെ ഹാന്‍സ് പിടിച്ചെടുത്തു

കോഴിക്കോട്| സുബിന്‍ ജോഷി| Last Modified ചൊവ്വ, 12 മെയ് 2020 (11:02 IST)
പച്ചക്കറിവണ്ടിയില്‍ കര്‍ണാടകയില്‍നിന്ന് ഹാന്‍സ് കടത്താന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. ഉണ്ണിക്കുളം മങ്ങാട് നീരോലിപ്പില്‍ അബ്ദുല്‍ ജമാലി(42)നെയാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് 13 ലക്ഷം രൂപ വിലമതിക്കുന്ന 8910 പാക്കറ്റുകളാണ് പിടികൂടിയത്.

തുടര്‍ന്നുള്ള പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ നിന്നും ആറുചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഹാന്‍സ് ശേഖരവും പൊലീസ് കണ്ടെടുത്തു. താമരശേരിയിലും ബാലുശേരിയിലും ഹാന്‍സ് മൊത്ത വിതരണം നടത്തുന്നയാളാണ് പ്രതി. ഹാന്‍സ് കടത്താനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :